കേരള താര ലീഗ്. രാജ്വെത്തെ സിനിമാ താരങ്ങൾ അണിനിരക്കുന്ന താര ക്രിക്കറ്റ് ലീഗിനുള്ള കേരള ടീം തയ്യാർ.കേരളത്തിന്റെ മഹാ നടൻ കേണൽ മോഹൻ ലാൽ നയിക്കുന്ന കേരളാ ടീമിൽ താരങ്ങളായ രജീവ് പിള്ള,വിവേക് ഗോപൻ,നിഖിൽ മേനോൻ,നിവിൻ പൊളി,വിനു മോഹൻ,റിയാസ് ഖാൻ,സൈജു കുറുപ്പ്,രജത്ത് മേനോൻ,മണിക്കുട്ടൻ,ബിനീഷ് കോടിയേരി,മുന്ന തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.ഇന്ത്രജിത്താണു ടീം വൈസ് ക്യാപ്റ്റൻ. കൊച്ചി ജവഹർ ലാൽ നെഹ്രു സ്റ്റേഡിയത്തിൽ വച്ചു ഉദ്ഘാടന മത്സരത്തിൽ കേരള ടീം മുംബൈ ബുൾഡോസേർസ്സുമായി ഏറ്റുമുട്ടും. കേരളാ ടീമിന്റെ വരുമാനത്തിന്റെ 20% താര സംഘടനയായ അമ്മയുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും 5% മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും നൽകുമെന്നു ടീം ഉടമകൾ കൂടിയായ മോഹൻ ലാലും ലിസി പ്രിയദർഷനും അറിയിച്ചു.
No comments:
Post a Comment